പോയജന്മത്തില്‍ ഞങ്ങളെല്ലാം
കഴുതകളായിരുന്നത്രേ
അറ്റത്തു കൂമ്പാരം കൂടിയ വസ്തുക്കള്‍ക്കിടയില്‍
പൂപ്പല്‍ പിടിച്ച് പതുങ്ങിക്കിടക്കും
പഴയോലകള്‍ തെളിവ്.
അവരവരുടെ ഇരിപ്പും നടപ്പുംതന്നെ സാക്ഷി
എപ്പോഴും സത്യം നടുക്കത്തെ നടുക്കം കൊള്ളിക്കുന്നത്.
എങ്കിലും ഒരുവേള ശരിയായിരിക്കാം
കുതിരയായി മാറുംമുമ്പ്, നീക്കിവെച്ച ജന്മം
കഴുതയായി പരിണമിച്ചതുപോലെ.
പിശാചായോ ദൈവമായോ മാറുവതിനുമുമ്പ്
മനുഷ്യരായി വേര്തിരിക്കപ്പെട്ടവര് നമ്മള്
പറഞ്ഞുകേട്ട അപ്പൂപ്പന്റെ
കണ്ടറിഞ്ഞ അച്ഛന്റെ
കണ്ടുകണ്ടു മടുത്ത എന്റെ
മുഖങ്ങളില്‍ തെളിയുന്നു
ഉപേക്ഷിക്കപ്പെട്ട മൃഗത്തിന്റെ ദുഃഖം
കണ്ണുകളില്‍ തളംകെട്ടി നില്ക്കുന്നു
ഒരു പാവം കണ്ണീര്.
ഒരുപക്ഷെ, ആ പഴയ താളിയോലകള്‍
ഉണ്മയായിരിക്കാം;
ഏഴാം കല*പോലെ എനിക്കും
അഞ്ചാം കലപോലെ തന്തയ്ക്കും
മൂന്നാം കലപോലെ മുത്തന്നും
കഴുതക്കൂന് മുതുകുകളാണത്രേ
പഴയോരുടെ മൊഴി ഒരുപക്ഷെ സത്യമായിരിക്കാം...
മുത്തന് ചുമന്നത് ഉപ്പുചാക്ക്,
തന്ത ചുമന്നതു പഞ്ഞിക്കെട്ട്,
ഞാന്‍ ചുമക്കുന്നതു മണ്ഭാരം.
ഞങ്ങളേക്കാളധികം ചുമടേറ്റിയാലും
കഴുതകളുടെ മുതുകില്‍ കൂനു വരുന്നില്ല.. എന്തുകൊണ്ട്?
...
*ഒന്ന്,മൂന്ന്,അഞ്ച്,ഏഴ് തുടങ്ങിയ ഒറ്റച്ചന്ദ്രക്കല കാണുന്നത് നല്ലത് എന്നു തമിഴ്നാട്ടിലെ വിശ്വാസം.